വടകര: (vatakara.truevisionnews.com) സൃഷ്ടിപഥം പബ്ലിക്കേഷൻസിന്റെ മെഗാ പുസ്തക പ്രകാശനോത്സവത്തിൽ വടകര സ്വദേശിയും മുട്ടുങ്ങൽ സൗത്ത് യുപി സ്ക്കൂൾ റിട്ട. പ്രധാനാധ്യാപികയുമായ ലളിത രചിച്ച 'നിനവുകൾ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
കോഴിക്കോട് എംഎസ്‌എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഓടക്കുഴൽ അവാർഡ് ജേതാവ് പി.സുരേന്ദ്രൻ പ്രകാശനം നിർവഹിച്ചു.
കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്പറ്റ നാരായണൻ, സിനി ആർട്ടിസ്റ്റ് നന്ദകിഷോർ, ദീപനിശാന്ത്, മൈന ഉമൈബാൻ എന്നിവർ സംബന്ധിച്ചു.
#Ninavukal #Muttungal #South #UP #School #Retd #collection #poems #written #head #teacher #Lalita #released